നെയ്‌വിളക്ക് ലക്ഷദീപം ദര്‍ശിക്കാന്‍ ആയിരങ്ങള്‍

Saturday 27 August 2016 9:17 pm IST

മാരാരിക്കുളം മഹാദേവക്ഷേത്രത്തില്‍ നടന്ന ലക്ഷദീപക്കാഴ്ച

മാരാരിക്കുളം: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന ഏകാദശ സഹസ്രകലശാഭിഷേകത്തിന്റെ ഭാഗമായി ഇന്നലെ നടന്ന നെയ്യ്‌വിളക്ക് ലക്ഷദീപത്തിന്റെ ആദ്യദീപം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ബ്രഹ്മകലശപൂജയ്ക്ക് ചോറ്റാനിക്കര ദേവിക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മുരളി നാരായണന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. തുടര്‍ന്ന് മരപ്പാണിയും ബ്രഹ്മകലശാഭിഷേകവും നടന്നു. ഇന്ന് രാവിലെ നടക്കുന്ന ബ്രഹ്മകലശപൂജയ്ക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നാരായണന്‍ ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം 11.30ന് നടത്തും. ഭാരതീയ ക്ഷേത്ര സങ്കല്‍പവും ശാസ്ത്രവും എന്നതാണ് വിഷയം. വൈകിട്ട് നെയ്യ്‌വിളക്ക് ലക്ഷദീപത്തിന് എറണാകുളം സബ് കലക്ടര്‍ സുഹാസ് ഗൗഡ ആദ്യദീപം തെളിയിക്കും. തുടര്‍ന്ന് അധിവാസഹോമവും കലശാധിവാസവും നടക്കും. രാത്രി എട്ടിന് സംഗീതസദസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.