അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം : യുവമോര്‍ച്ച

Saturday 27 August 2016 9:33 pm IST

കല്‍പ്പറ്റ : ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് ഈ അഴിമതിക്ക് ചൂട്ടുപിടിച്ചിരിക്കുന്നത്. ഈ അഴിമതിയെകുറിച്ച് പ്രതികരിക്കാന്‍ ജില്ലയിലെ രാഷ്ട്രിയ നേത്യത്വങ്ങള്‍ തയ്യാറാകണം. ആദിവാസി ജനവിഭാഗത്തെയാകെയാണ് ഇക്കൂട്ടര്‍ വഞ്ചിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടമായിരിക്കുന്നത്. ഈ അഴിമതിക്ക് കൂട്ടുനിന്ന മുഴുവന്‍ ആളുകളെയും നിയമത്തിന് മുമ്പില്‍കൊണ്ടുവരണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി അധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു, പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.