ഡോ. ആനന്ദബോസിന്റെ ഹിന്ദി പുസ്തകം പ്രകാശനം ചെയ്തു

Saturday 27 August 2016 9:39 pm IST

ന്യൂദല്‍ഹി: ഡോ. സി. വി. ആനന്ദബോസ് ഐഎഎസിന്റെ പുതിയ ഹിന്ദി പുസ്തകം പ്രകാശനം ചെയ്തു. കേന്ദ്രഭക്ഷ്യ- ഉപഭോക്തൃകാര്യമന്ത്രി രാംവിലാസ് പാസ്വാന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ജോ ദേഖാ ജോ യാദ് രഖാ എന്നാണ് പുതിയ പുസ്‌കതത്തിന്റെ പേര്. വിവിധ വിഷയങ്ങളിലുള്ള അമ്പതോളം ലേഖനങ്ങളുടെ സമാഹാരമാണിത്. നമ്മുടെ രാജ്യത്തിന്റെ സംസ്‌ക്കാരത്തെപ്പറ്റിയും ലേഖകന്റെ അനുഭവസമ്പത്തും വ്യക്തമാക്കുന്നതാണ് പുസ്തകമെന്ന് കേന്ദ്രമന്ത്രി പ്രകാശനം നിര്‍വഹിച്ചു പറഞ്ഞു. കേന്ദ്രവെയര്‍ഹൗസിംസ് കോര്‍പ്പറേഷന്‍ ചെയര്‍മാനായ ഡോ. സി. വി. ആനന്ദബോസ് ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.