ഗുരുവായൂര്‍ : ജന്മഭൂമി ഗുരുവായൂര്‍ ബ്യൂറോ കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ജന്മഭൂമി നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന പ്രസിഡണ്ടും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ധാര്‍മിക മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന പത്രപ്രവര്‍ത്തന പാരമ്പര്യമാണ് ജന്മഭൂമിയുടേതെന്ന് കുമ്മനം പറഞ്ഞു.
തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന് അദ്ധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ജനറല്‍മാനേജര്‍ എസ്.ശ്രീദാസ്, ആന്റോ തോമസ്, അശോകന് നാലപ്പാട്ട്, പി.എ.ശിവദാസ്, ശിവജി ഗുരുവായൂര്‍, അഡ്വ. നിവേദിത, എം.കൃഷ്ണദാസ്, ആര്.രവികുമാര്‍, സി.എച്ച്. റഷീദ്, അഡ്വ. പി.മുഹമ്മദ് ബഷീര്‍, ജി.കെ.പ്രകാശ്, അനീഷ്മാസ്റ്റര്‍, രാധാകൃഷ്ണന് കാക്കശ്ശേരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ശോഭ ഹരിനാരായണന്, സേതു തിരുവെങ്കിടം, ടി.എന്‍.മുരളി, നാരായണന് നമ്പൂതിരി, രവി ചങ്കത്ത്, ടി.ബി.ജയപ്രകാശ്, പി.പി.ഉണ്ണികൃഷ്ണന്, എ.എന്‍.പ്രതീഷ്, അഡ്വ. പവിത്രന്, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. ടി.എസ്. നീലാംബരന്‍ സ്വാഗതവും ടി. നിരാമയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: