അടിമാലി: ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടിമാലി ശ്രീ ഭഗവതി വൈഷ്ണവ ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും വിനായക ചതുര്‍ത്ഥി ആഘോഷവും ഇന്ന് മുതല്‍ സപ്തംബര്‍ 6 വരെ നടക്കും. ഇന്ന് രാവിലെ 7മുതല്‍ മഹാ ഗണപതിഹോമം നടക്കും.
എല്ലാ ദിവസവും വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. സെപ്തംബര്‍ 6ന് 3 മണിക്ക് വിഗ്രഹനിമഞ്ജന ഘോഷയാത്ര നടക്കും.
തെക്കെകത്തിപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ ഘോഷയാത്രയുമായി ചേര്‍ന്ന് ഇരുമ്പുപാലം 10-ാംമൈല്‍ ദേവീയാര് ക്ഷേത്രത്തിലെത്തി ദേവീയാര് പുഴയില്‍ നിമഞ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: