വണ്ണപ്പുറം: വണ്ണപ്പുറം ടൗണില്‍ അനധികൃത പാര്‍ക്കിങും റോഡിലെ കട്ടിങും അപകടത്തിന് കാരണമാകുന്നു. ടൗണിലെ സര്‍വ്വീസ് സൊസൈറ്റിക്ക് സമീപത്താണ് അപകടകരമായ സ്ഥിതി നിലനില്‍ക്കുന്നത്. വീതി കുറഞ്ഞ ഈ പ്രദേശത്ത് ഇന്നലെ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാവിലെ എട്ടരയോടെ കിരണ്‍, ബിബിന്‍ എന്നീ ബസുകളാണ് കൂട്ടിമുട്ടിയത്. അനധികൃത പാര്‍ക്കിങ് നിയന്ത്രക്കുന്നതിന് കാളിയാര്‍ പോലീസ് ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: