തൃശൂര്‍ : ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എണ്‍പതാം ജന്മദിനാഘോഷം കൃഷ്ണകൃപാസാഗരം ഇന്നും നാളെയുമായി ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കും. ഇന്ന് വൈകീട്ട് 5.30 ന് സമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും . ആലങ്കോട് ലീലാകൃഷ്ണന് ആമുഖ പ്രഭാഷണം നടത്തും.
7.30 ന് കലാപരിപാടികള്‍ മണ്ണൂര്‍ എസ് രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും.
നാളെ 10 ന് മാധ്യമ-കലാ-സാംസ്കാരിക സദസ്സ് എംടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ഒ. രാജഗോപാല്‍ എംഎല്‍എ,അക്കിത്തം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.1.30 മുതല്‍ പഞ്ചതായമ്പക .3 ന് സുഹൃത് സമ്മേളനം കെ.മുളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഡോ.പിആര്‍ കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും. മാടമ്പ് കുഞ്ഞുക്കുട്ടന് ആമുഖ പ്രഭാഷണം നടത്തും.വൈകീട്ട് 5 ന് സമാപന സമ്മേളനം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.പൊന്നാടയണിയിക്കല്‍ സിഎന്‍ ജയദേവന് എംപിയും ഉപഹാര സമര്‍പ്പണം പിടി മോഹനകൃഷ്ണനും നിര്‍വ്വഹിക്കും.രാത്രി 8 ന് കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിക്കുന്ന കഥകളിയരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: