ഏറ്റുമാനൂര്‍: എബിവിപി ജില്ലാ പഠനശിബിരം ഏറ്റുമാനൂരില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എച്ച്. നിധീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ കീറീമുറിക്കുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും ഇവിടെയാണ് വിദ്യാര്ത്ഥിശക്തിയുടെ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുത്തു. ആര്‍എസ്എസ് കോട്ടയം വിഭാഗ്പ്രചാരക് ശ്രീജിത്ത് മാര്ഗ്ഗര്നിര്ദ്ദേശം കൊടുത്തു. പാഠപുസ്തക വിതരണത്തില്‍ ഭരണകൂത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പുസ്തകവിതരണത്തിനായി വരുംനാളുകളില്‍ വന്‍പ്രതിഷേധം ആസൂത്രണം ചെയ്യുമെന്നും എബിവിപി ജില്ലാസമിതി അറിയിച്ചു സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, മനോജ്, ശരത്, ജില്ലാകണ്‍വീനര്‍ അരുണ്‍, ജോയിന്റ് കണ്‍വീനര്‍ വി.എഎസ് വിഷ്ണു, സൂരജ്, അഭിജിത്ത്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: