കോട്ടയം: മൃഗങ്ങള്‍ അക്രമകാരികളായി വരുമ്പോള്‍ മനുഷ്യന് സ്വയ രക്ഷയ്ക്കല്ലാതെ മൃഗങ്ങളെ കൊന്നൊടുക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. ”ജൈനമതം കേരളത്തില്‍” എന്ന വിഷയത്തില്‍ എ.കെ. ചരിത്രപഠന കേന്ദ്രം നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയ്ക്കടിയിലുള്ള കിഴങ്ങുകല് അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ വര്‍ജ്ജിച്ച ജൈനമത വിശ്വാസികള്‍, ഭൂമിക്കടിയില്‍ വസിക്കുന്ന ജീവജാലങ്ങള്‍ ഭക്ഷണമില്ലാതെ നശിക്കുന്നതിനാലാണ് അവ വര്ജ്ജിക്കുന്നതെന്നും അദ്ദേഹം പറഞ്#ു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കറണ്ട് അഫയേഴ്സ് കമ്മീഷന് കണ്‍വീനര്‍ ഷിബു ഏഴേപുഞ്ചയില്‍ മുഖ്യപ്രഭാഷണം നടത്തി. ചെയര്മാന് തമ്പി പട്ടശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി ലീലാമ്മ രാജു, കെ.ആര്. തഹ്കപ്പന്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് വി. മുരളീധരന്, ഡേവിഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: