കടുത്തുരുത്തി: സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഓട്ടോ ഇടിച്ച് പരിക്ക്. കടുത്തുരുത്തി സെന്മൈക്കിള് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആയാംകുടി പുത്തന്‍ പറമ്പില്‍ ജോസിന്റെ മകള്‍ ജോസ്നക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ സ്കൂളിലേക്ക് വരുന്നവഴി ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലക്ക് മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡില്‍ കൂടി നടന്നു സ്കുളിലേക്ക് പോകുന്ന വഴിക്കാണ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയിടിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ ജോസ്നയെ മുട്ടുചിറ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: