ആലപ്പുഴ: പട്ടണത്തില്‍ ആവശ്യമായ പാര്‍ക്കിങ് സ്ഥലങ്ങള്‍ വേര്‍തിരിച്ച് അതു വ്യക്തമാക്കുന്ന അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാതെ വ്യക്തികളും സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളും തോന്നിയതു പോലെ ‘നോ പാര്‍ക്കിങ്’ ബോര്‍ഡുകള്‍ വഴിനീളെ അനധികൃതമായി സ്ഥാപിക്കുന്നത് വിനയായി മാറി.
അവരവരുടെ കെട്ടിടങ്ങള്‍ക്കു മുന്നിലും മറ്റും അനധികൃതമായി സ്ഥാപിക്കുന്ന സ്വകാര്യ ‘നോ പാര്‍ക്കിങ്’ ബോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പെറ്റി കേസ് ചാര്‍ജ് ചെയ്ത് പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. ഭൂരിഭാഗം ബോര്‍ഡുകളും സ്ഥാപനങ്ങളുടെ പരസ്യത്തിന്റെ കൂട്ടത്തില്‍ നോ പാര്‍ക്കിങ് എന്ന് എഴുതിയവയാണ്.
നിയമവിധേയമല്ലാത്ത ഇത്തരം ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഏജന്‍സികളും സ്ഥാപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ബോര് ഡുകള് നിരോധിക്കണമെന്നു സര്‍ക്കാരിനോട് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ‘പാര്‍ക്കിങ്’ ബോര്‍ഡുകളില്‍ എവിടെ നിന്ന് എവിടെ വരെയാണ് പാര്‍ക്കിങ് അനുവദിച്ചിരിക്കുന്നതെന്നും വ്യക്തമാക്കണം. ഇക്കാര്യം മുന്‍പു പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: