തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ അഗ്നിബാധ

Sunday 28 August 2016 4:44 pm IST

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവസുരക്ഷാ പ്രാധാന്യമുള്ള കിഴക്കേകോട്ടയില്‍ വന്‍ അഗ്നിബാധ. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ളമാണ് കെട്ടിടത്തിനാണ് തീ പിടിച്ചത്. പ്രമുഖ വസ്ത്രശാലയുടെ ഗോഡൌണാണിത്. ഫയര്‍ ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് പത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം. ധാരാളം കടകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്. കടകളില്‍ നിന്നും കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയര്‍ ഫോഴ്സ് നടത്തുന്നത്. ഇന്ന് പൊതു അവധിയായതിനാല്‍ കൂടുതല്‍ കടകളും അടഞ്ഞ് കിടക്കുകയാണ്. കനത്ത തോതില്‍ പുക ഉയരുന്നതിനാല്‍ അഗ്നിശേമന സേനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.