അയ്യങ്കാളിയുടെ സംഭാവനകളെ അട്ടിമറിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ : ബിജെപി

Sunday 28 August 2016 8:33 pm IST

കൊടുങ്ങല്ലൂര്‍: ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനം ബിജെപി സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സംഘടിതമായ പട്ടികജാതി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരുടെ അജണ്ടയായിരുന്നതിനാലാണ് അയ്യങ്കാളി നല്‍കിയ സംഭാവനകള്‍ ചരിത്രമാകാതെ പോയത്. അധസ്ഥിതര്‍ക്ക് നടക്കുവാനും ആരാധനാസ്വാതന്ത്ര്യം നേടിത്തന്നതിന് പിന്നിലും അയ്യങ്കാളിയുടെ പോരാട്ടമായിരുന്നു അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എല്‍.കെ.മനോജ്, ടി.ബി.സജീവന്‍, വി.ജി.ഉണ്ണികൃഷ്ണന്‍, ടി.എസ്.സുബ്രഹ്മണ്യന്‍, കെ.എ.സുനില്‍കുമാര്‍ , ഇറ്റിത്തറ സന്തോഷ്, കെ.എസ്.ശിവറാം, ഒ.എന്‍.ജയദേവന്‍, ലക്ഷ്മിനാരായണന്‍ മാസ്റ്റര്‍, ഡോ.ആശാലത, ശാലിനി വെങ്കിടേഷ് പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.