കട്ടപ്പന: ഒളിവിലായിരുന്ന കള്ളനോട്ട് കേസിലെ പ്രതി പിടിയില്‍. പുറ്റടി കടിയന്കുന്ന് രവീന്ദ്രന് കെ കെ (56) ആണ് പോലീസ് പിടിയിലായത്.
പത്ത് വര്‍ഷം മുമ്പ് കള്ളനോട്ട് കേസില്‍ പ്രതിയായി കോതമംഗലം കോടതിയില്‍ നിന്നും ജാമ്യമെടുത്ത് ഒളിവില്‍ പോകുകയായിരുന്നു. എറണാകുളം ക്രൈബ്രാഞ്ച് വിങ് സിഐ രവീന്ദ്രനാഥ്, കട്ടപ്പന സിഐ വി എസ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുളിയന്മലയ്ക്ക് സമീപം വച്ച് പ്രതിയെ പിടികൂടിയത്.
ഇയാളില്‍ നിന്നും 100 രൂപയുടെ 40 കള്ളനോട്ട് പിടികൂടി.ഒളിവിലായിരുന്ന പ്രതിയെ പോലീസ് തിരഞ്ഞ് വരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകുന്നേരം പ്രതി കുടുങ്ങുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: