ചാലാശ്ശേരിയില്‍ വീടിന് തീപിടിച്ചു; മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം

Sunday 28 August 2016 8:43 pm IST

തൊടുപുഴ: ചാലാശ്ശേരിയ്ക്ക് സമീപം വീടിന് തീപിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് പത്ര ഏജന്റ് കൂടിയായ പള്ളികുന്നേല്‍ ടോം ജോസഫിന്റെ വീടിന്റെ ചായ്പ്പില്‍ തീപിടുത്തമുണ്ടായത്. പുതുതായി വാങ്ങിയ ഫ്രിഡ്ജ് കുത്തിയിട്ടിരുന്നതായി ടോം പറയുന്നു. ഇതിനുണ്ടായ സാങ്കേതിക തകരാറുമൂലം ആണ് തീപടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. വാഷിങ് മെഷീന്‍, തയ്യല്‍ മെഷീന്‍, ദിവാന്‍കോട്ട് എന്നിവയും ആസ്പ്പറ്റോസ് ഷീറ്റ് മേഞ്ഞ ചായ്പ്പും പൂര്‍ണ്ണമായും കത്തി നശിച്ചു. ശക്തമായ മഴയെത്തിയത് തീപടരാതിരിക്കാന്‍ സഹായകരമായി. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും ഓടി കൂടിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്  തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. ചാലാശ്ശേരി കള്ള്ഷാപ്പിന് സമീപത്തെ വീട്ടിലേക്ക് വണ്ടി എത്താത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. 400 മീറ്ററോളം പ്രധാന റോഡില്‍ നിന്നും ഉള്ളിലേക്ക് കയറിയായിരന്നു വീട്. തൊടുപുഴ ഫയര്‍സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് റ്റി എ അലിയാര്‍, ഉദ്യോഗസ്ഥരായ മുരുകന്‍, മനോജ്കുമാര്‍, ജിനീഷ് കുമാര്‍, സജീവന്‍, നാസര്‍, അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.