വിവിധ കേസുകളിലായി കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Sunday 28 August 2016 8:44 pm IST

വണ്ടിപ്പെരിയാര്‍: അരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. ആലപ്പുഴ അരൂര്‍ സ്വദേശി പ്രിയദര്‍ശന്‍ (30) ആണ് അറസ്റ്റിലായത്. കമ്പത്തുനിന്നും കഞ്ചാവു വാങ്ങി തിരികെ പോകുമ്പോഴാണ് ഇയാളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് പിടികൂടുന്നത്. അയ്യായിരം രൂപ വില നല്‍കിയാണ് കമ്പത്തുനിന്നും കഞ്ചാവു വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. അരൂരിലുള്ള അഞ്ചു പേര്‍ ആയിരം രൂപാ വീതം സ്വരൂപിച്ച് ഇയാളെ കമ്പത്തിന് അയക്കുകയായിരുന്നു. കഞ്ചാവിന്റെ മണം വരാതിരിക്കാന്‍ പെര്‍ഫ്യൂം കഞ്ചാവ് പൊതിയില്‍ അടിച്ചിരുന്നു. പെര്‍ഫ്യൂം ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും കണ്ടെടുത്തു. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെകടര്‍ സുനില്‍രാജ് സി കെയുടെ നേതൃത്വത്തിലുള്ള റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി ഡി സേവ്യര്‍, സി പി കൃഷ്ണകുമാര്‍, ഹാപ്പിമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍, അനീഷ്, ജോബി തോമസ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്റ്റെല്ലഉമ്മന്‍, ശ്രീദേവി എന്നിവര്‍ പങ്കെടുത്തു. കുമളി: കഞ്ചാവുമായി വന്ന രണ്ടുപേരെ രണ്ടു കേസുകളിലായി കുമളി ചെക്ക്‌പോസ്റ്റില്‍ വച്ച് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. തിരുവല്ല സ്വദേശി വിക്രമന്‍ (43), തേനി ആണ്ടിപ്പെട്ടി സ്വദേശി മുത്തയ്യ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിക്രമന്റെ കൈയ്യില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. മുത്തയ്യയുടെ കൈയ്യില്‍ നിന്നും 30 പൊതികളിലായി 100 ഗ്രാം കഞ്ചാവ് പിടികൂടി.     പ്രതികളെ മേല്‍നടപടികള്‍ക്കായി വണ്ടിപ്പെരിയാര്‍ റേഞ്ചാഫീസില്‍ ഏല്‍പ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെകടര്‍  റ്റി ആര്‍ സെല്‍വരാജന്‍, പ്രിവന്റീവ് ഓഫീസര്‍ എം എസ് മധു, കെ ബി ബഷീര്‍, സി പി കൃഷ്ണകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയന്‍ പി ജോണ്‍, സുധീര്‍ മുഹമ്മദ്, ഉണ്ണിമോന്‍ മൈക്കിള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ  റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.