തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു

Sunday 28 August 2016 9:46 pm IST

കണ്ണിമല: തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും ഗൃഹനാഥന്‍ രക്ഷപ്പെട്ടു. കണ്ണിമല ഇലന്തൂര്‍ വീട്ടില്‍ ബേബിയാണ് തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. രാവിലെ റബ്ബര്‍ ടാപ്പിംഗ് നടത്തുന്നതിനിടെ പാഞ്ഞെത്തിയ നായ ഉടുത്തിരുന്ന വസ്ത്രത്തില്‍ ചാടി കടിക്കുകയായിരുന്നു. തുടര്‍ന്ന് ബഹളം വച്ചും, അടിച്ചും നായയെ ഓടിച്ചുമാണ് ബേബി രക്ഷപ്പെട്ടത്. എന്നാല്‍ ഉച്ചയോടെ പറമ്പില്‍ കെട്ടിയിരുന്ന ബേബി ചേട്ടന്റെ പശുവിനെ നായ കഴുത്തിന് കടിക്കുകയായിരുന്നു. കടിയേറ്റ പശുവിനെ ചികില്‍സിക്കാന്‍ മൃഗഡോക്ടര്‍ ഇന്ന് വരുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടെ അതുവഴി വന്ന നിരവധി നാട്ടുകാരെ ഈ നായ കടിക്കാനായി ഓടിച്ചതും നട്ടുകാരെ ഭീതിയിലാക്കി. ഓടിക്കൂടിയ നാട്ടുകാര്‍ പിന്നീട് തെരുവ് നായയെ തല്ലിക്കൊല്ലുകയും ചെയ്തു. കണ്ണിമല പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണന്നും, അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.