കോട്ടയം: അഖിലേന്ത്യാ ട്രേഡ് യൂണിയന് സ്പോണ്‍സറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 2ന് നടക്കുന്ന പണിമുടക്കിനെ പിന്തുണയ്ക്കാന്‍ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് െഫഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തൊഴില്‍ നിയമഭേദഗതി പിന്‍വലിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുപണിമുടക്ക് നടത്തുന്നത്. മാധ്യമമേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ട്രേഡ്യൂണിയന്‍ സ്പോണ്‍സറിങ് കമ്മിറ്റിയും മുന്നോട്ട്വെയ്ക്കുന്നത്.പണിമുടക്കിനെ മുഴുവന്‍ മാധ്യമ ജീവനക്കാരും പിന്തുണയ്ക്കണമെന്ന് െഫഡറേഷന്‍ പ്രസിഡന്റ് ജയ്സണ്‍ മാത്യുവും ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ടും അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: