കൊച്ചി: ഉദ്യോഗാര്‍ഥികളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായ സൗജന്യ മെഗാ തൊഴില്‍ മേളയില്‍ 2217 പേര്‍ക്ക് നിയമനം. കേന്ദ്ര തൊഴില്‍ ഉദേ്യാഗ മന്ത്രാലയവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷ(സൈന്‍)നും ചേര്‍ന്ന് മെയ്ക്ക് ഇന്‍ കേരളയുടെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ 60 കമ്പനികളും 8100 ഉദേ്യാഗാര്‍ത്ഥികളും പങ്കെടുത്തു.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന തൊഴില്‍മേളയില്‍ രാവിലെ എട്ടിനാരംഭിച്ച രജിസ്ട്രേഷന് വൈകീട്ട് അഞ്ചുവരെ നീണ്ടു. മറുനാട്ടില്‍ നിന്നുള്ളവ ഉള്‍പ്പെടെ 60 കമ്പനികള്‍ വിവിധ മേഖലകളിലായി മൊത്തം 5000 തൊഴിലവസരങ്ങളാണ് മുന്നോട്ടുവച്ചത്.
പ്രായം, യോഗ്യത, പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ തത്സമയ അഭിമുഖത്തിലൂടെയായിരുന്നു നിയമനം.
അഞ്ചാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് അവസരം ലഭിച്ചതായി കേന്ദ്ര തൊഴില്‍ ഉേദ്യാഗ മന്ത്രാലയം പ്രതിനിധിയായ സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന് അറിയിച്ചു.
വ്യവസായി സി.കെ മേനോന് തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. മെയ്ക്ക് ഇന്‍ കേരള ചെയര്‍മാനും സൈന്‍ പ്രസിഡന്റുമായ എ.എന്‍. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.ജി. രാമചന്ദ്രന്, സേതുനാഥ്, ഇ.എസ്. ജോസ്, ബേബി തദേവൂസ്, പരാഗ് മക്കാച്ച, പി.ജെ. തോമസ്, റെജി, ടി.പി. മുരളീധരന് നായര്‍ എന്നിവര്‍ സംസാരിച്ചു.
ഇപ്പോള്‍ അവസരം ലഭിക്കാത്തവര്‍ക്ക് പിന്നീട് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ www.n-c-s.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04712332 113 ,9495746866 എന്നീ നമ്പറുകളില്‍ കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസറില്‍ നിന്ന് ലഭിക്കും.
മെയ്ക്ക് ഇന്‍ കേരളയുടെ ഭാഗമായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൈന്‍ 46 കേന്ദ്രങ്ങളില്‍ തൊഴില്‍മേള സംഘടിപ്പിച്ച് രണ്ടര ലക്ഷം ഉേദ്യാഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് എ എന്‍ രാധാകൃഷ്ണന് അറിയിച്ചു. മറ്റു ജില്ലകളില്‍ ഉടന്‍ മേള നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: