ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മാര്‍ക്കസ് റഷ്ഫോഡിലൂടെ യുണൈറ്റഡ് മുഴുവന്‍ പോയിന്റും നേടി. നായകന് വെയ്ന്‍ റൂണി നല്കിയ പന്ത് ലക്ഷ്യത്തിലേക്കു പായിച്ചാണ് റഷ്ഫോഡ് യുണൈറ്റഡിനായി വിജയക്കൊടി പാറിച്ചത്.
മറ്റു മത്സരങ്ങളില്‍ പ്രമുഖരെല്ലാം ജയം കണ്ടു. നിലവിലെ ചാമ്പ്യന്‍ ലെസ്റ്റര്‍ സിറ്റി 2-1ന് സ്വാന്‍സീ സിറ്റിയെ വീഴ്ത്തിയപ്പോള്‍, മുന്‍ ചാമ്പ്യന്‍ ചെല്‍സി മടക്കമില്ലാത്ത മൂന്നു ഗോളിന് ബേണ്‍ലിയെ തകര്‍ത്തു. സീസണില്‍ ലെസ്റ്ററിന്റെ ആദ്യ ജയമാണിത്. ആഴ്സണല്‍ 3-1ന് വാറ്റ്ഫോഡിനെയും കീഴടക്കി. കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും സമനിലയില്‍ പിരിഞ്ഞു (1-1).
മൂന്നു കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റ് വീതം നേടി ചെല്‍സിയും യുണൈറ്റഡും. ഗോള്‍ശരാശരിയില്‍ ചെല്‍സി ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: