തിരുവനന്തപുരം: സഹകരണ സംഘങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കാത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി.ജയരാജന്റെ ഇതുസംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തെ തുടര്‍ന്ന് സഭയിലുണ്ടായ ശബ്ദായമാനമായ അന്തരീക്ഷത്തിന് ശേഷമാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്.
മുന്‍സര്‍ക്കാരിന്റെ കാലത്ത്, 2007ല്‍ എടുത്ത സഹകരണ, ജനാധിപത്യ വിരുദ്ധ നടപടികള്‍ തിരുത്തുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: