ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജയം. പോള്‍ ഔബമേയങ്ങിന്റെ ഇരട്ട ഗോളില്‍ മെയ്ന്‍സിനെ കീഴടക്കി ബൊറൂസിയ (2-1). 17, 89 മിനിറ്റുകളില്‍ ഔബമേയങ് സ്കോര്‍ ചെയ്തു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ യോഷിനാരി മുറ്റൊ മെയ്ന്‍സിന്റെ ആശ്വാസമായി.
ഷാല്‍ക്കെയ്ക്കും തോല്‍വി. എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു ഷാല്‍ക്കെ. ബെയര്‍ ലെവര്‍കൂസനും തോല്‍വി. ബൊറൂസിയ മോണ്ചെംഗ്ലാദ്ബാക്കാണ് ലെവര്‍കൂസനെ വീഴ്ത്തിയത് (2-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: