കൊച്ചി: ക്ഷേത്രഭരണം രാഷ്ട്രീയ വിമുക്തമാക്കി ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് ഹിന്ദു നേതൃസമ്മേളനം ആവശ്യപ്പെട്ടു. ശബരിമലയെ തകര്‍ക്കുന്ന അനാവശ്യവിവാദങ്ങളും അധികാരത്തര്‍ക്കങ്ങളും സര്‍ക്കാരും ദേവസ്വംബോര്‍ഡും അവസാനിപ്പിക്കണം. ക്ഷേത്രഭരണം ഭക്തജനങ്ങളെ തിരിച്ചേല്പിക്കണം. പണം വാങ്ങി ദര്‍ശനത്തിന് മുന്‍ഗണന നല്‍കാനുള്ള തീരുമാനത്തെ എതിര്‍ക്കുവാനും നേതൃസമ്മേളനം തീരുമാനിച്ചു.
മതപരിവര്‍ത്തനം നിയമംമൂലം തടയുക, അനധികൃത ജിഹാദി മതകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക, ലൗജിഹാദിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുക, പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും മിച്ചഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, ലംപ്സംഗ്രാന്റ് മിനിമം ആയിരം രൂപയാക്കുക, പട്ടികജാതി/ വര്‍ഗ്ഗ സമൂഹങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുക, മാറാട് കൂട്ടക്കൊല സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കുക, പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തുക, തീരദേശ ജനതയെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളും നേതൃസമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ അയ്യപ്പഭക്തസംഘടനകള്‍ നേതൃത്വം നല്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണ സെപ്തംബര്‍ 7ന് നടത്തും. ഒക്ടോബര്‍ 16 ന് പത്തനംതിട്ടയില്‍ അയ്യപ്പഭക്തസംഘടനകളുടെ നേതൃയോഗം ചേരും.
സംസ്ഥാനതലത്തില്‍ നടക്കുന്ന ഭൂസമരനേതാക്കളുടെ അഭിപ്രായ ഏകീകരണത്തിനും, സമര ഏകോപനത്തിനുമായി ഒക്ടോബര്‍ 30ന് ആറന്മുളയില് ഭൂസമരസംഘടനകളുടെ നേതൃയോഗം ചേരും.
ലൗജിഹാദിനും മതഭീകരവാദത്തിനുമെതിരെ ജനകീയ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ജില്ലാതല ജാഗ്രതാ കണ്‍വന്‍ഷനുകള്‍ ഒക്ടോബര്‍, നവംബര്‍, മാസങ്ങളിലായി സംഘടിപ്പിക്കും. അനധികൃതമായ ലൗ ജിഹാദി മതകേന്ദ്രങ്ങളിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. ഹിന്ദു ഏകീകരണം സാധ്യമാക്കാന്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ജില്ലാതല നേതൃകൂട്ടായ്മകള് സംഘടിപ്പിക്കും.
നേതൃസമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി. ടി. മന്മഥന് (എസ്എന്‍ഡിപി), എന്‍. കെ. നീലകണ്ഠന് മാസ്റ്റര്‍ (കെപിഎംഎസ്), സുബ്രഹ്മണ്യന് മൂസത് (ആള് ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന്), എം. ആര്. മുരളി (വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി), സി. ആര്. ദിലീപ്കുമാര് (ഐക്യമല അരയസഭ സംസ്ഥാന പ്രസിഡന്റ്), കെ. വി. ശിവന് (ആള് ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി), വേണു കെ. ജി. പിള്ള (ആള് ഇന്ത്യാ വെള്ളാള ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്), സുധീര്‍ എസ്. (കേരള കുടുംബി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി), ജി. രാമചന്ദ്രന് (പത്തുക്കുടി സര്‍വ്വീസ് സൊസൈറ്റി, സംസ്ഥാന പ്രസിഡന്റ്), നീറമണ്‍കര വാസുദേവന്‍ (അഖിലേന്ത്യാ നാടാര്‍ അസ്സോസിയേഷന്, സംസ്ഥാന ജനറല്‍ സെക്രട്ടറി), പാച്ചല്ലൂര്‍ ശ്രീനിവാസന് (കേരള തണ്ടാര് സര്‍വ്വീസ് സൊസൈറ്റി), ആര്. എസ്. മണിയന് (തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ്), മാങ്കാംകുഴി രാധാകൃഷ്ണന് (കേരള ചേരമന്‍ സര്‍വ്വീസ് സൊസൈറ്റി, സംസ്ഥാന പ്രസിഡന്റ്), എം. കെ. വാസുദേവന്‍ (എകെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്), മഞ്ചയില്‍ വിക്രമന് (കേരള സാംബവസഭ സംസ്ഥാന പ്രസിഡന്റ്), കെ. രഘുനാഥന് (ചക്കാല സമുദായ സംഘം സംസ്ഥാന പ്രസിഡന്റ്), തഴവ സഹദേവന് (പാണന് ഡവലപ്മെന്റ് സൊസൈറ്റി), വി. കമലന് മാസ്റ്റര്‍ (എസ്സി/എസ്ടി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി), ആര്. എസ്. അജിത് (വാധ്യായര്‍ മഹാസഭ ജന. സെക്രട്ടറി), വി. കെ. വിക്രമന് (വിശാല വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി), ശ്രീനാഥ് (എമ്പ്രാന്തിരി ക്ഷേമസഭ കേന്ദ്രകമ്മിറ്റി അംഗം), പി. മുണ്ടി (എസ്സി/എസ്ടി വനിതാ അവകാശ സംരക്ഷണ സമിതി), പി. ആര്. കരുണാദാസ് (കേരള ഗണക സമുദായസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ. കെ. മാധവന് (കെകെപിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്), എന്‍. ഹരിഹര അയ്യര്‍ (കേരള ബ്രാഹ്മണ സഭ), ആര്. ബാബു ( കേരള സാംബവ സഭ ജില്ലാ പ്രസിഡന്റ്), മോഹന്‍ദാസ് ടി. (ചക്കാല സമുദായസംഘം ജനറല്‍ സെക്രട്ടറി), രമേശന് സി. (അയ്യനവര്‍ മഹാജനസംഘം ജനറല്‍ സെക്രട്ടറി), ബി. രവീന്ദ്രന് (ആള് കേരള വര്ണ്ണവസഭ സെക്രട്ടറി), മഹേഷ് ആര്. നായര്‍ (മാനവ ഐക്യവേദി പ്രസിഡന്റ്), സി. ഗോപി (ആദിവാസി മഹാസഭ സംസ്ഥാനകമ്മിറ്റി അംഗം), ഡോ. പി. പി. ബാവ (കെപിഎംഎസ് സംസ്ഥാന ട്രഷറര്‍), എന്‍. അയ്യപ്പന് (തമിഴ് വിശ്വകര്മ്മസമാജം സംസ്ഥാന കമ്മിറ്റി അംഗം), മാത്രാ സുരേന്ദ്രന് (സനാതന ധര്‍മ്മസംരക്ഷണ സമിതി), ഡി. സന്തോഷ് (എകെഎച്ച്എന്എസ്, ജനറല്‍ സെക്രട്ടറി), കെ. എസ്. നാരായണന് (ക്ഷേത്രസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി), എന്‍. വി. ശിവനാഥന് (കെസിഎസ്എസ്. സംസ്ഥാന സെക്രട്ടറി), എസ്. സി. സുബ്രഹ്മണ്യം (ആള് കേരള ബ്രാഹ്മണ ഫെഡറേഷന്), എന്‍. മഹാദേവന് (കേരളവിശ്വബ്രാഹ്മണസമൂഹം പ്രസിഡന്റ്), പ്രദീപ്കുമാര്‍ പി. (വിളക്കിത്തല നായര്‍ സമാജം സംസ്ഥാന സമിതി), രാമചന്ദ്രന് മുല്ലശ്ശേരി (സാംബവ മഹാസഭ), സി. കൃഷ്ണന്‍കുട്ടി (തമിഴ് വിശ്വകര്‍മ്മ സഭ ജനറല്‍ സെക്രട്ടറി), എ. പി. ശശി ( കേരള വേലന്‍ സര്‍വ്വീസ് സൊസൈറ്റി), ഇ.പി. രഘുനാഥ് (കേരളപത്മശാലീയ സഭ), പുരുഷോത്തമന് എമ്പ്രാന്തിരി ( മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ലാപ്രസിഡന്റ്), വി. എന്‍. ദാമോദരന്‍ (വിഎസ്എസ് സെക്രട്ടറി), കെ. എ. ബാഹുലേയന് (പണ്ഡിറ്റ് കറുപ്പന് വിചാരവേദി), വി. സുന്ദരം (കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദി), സന്താനകൃഷ്ണന് (24 മണ തെലുങ്ക് ചെട്ടിസംഘം), ആര്. ശെല്‍വരാജ് (24 മണ തെലുങ്ക് ചെട്ടിസംഘം), എന്‍. എം. സുരേഷ് (കേരള വിശ്വബ്രാഹ്മണ സമൂഹം ജനറല്‍ സെക്രട്ടറി), സുനിത അനി (കേരള ഗണക സമുദായ സഭ സെക്രട്ടറി), പി. എസ്. രാജു (വിശ്വകര്‍മ്മ ബ്രാഹ്മണധര്മ്മ സേവാസമാജം), കെ. ടി. മണി (വേളാര്‍ സമുദായം ജില്ലാ പ്രസിഡന്റ്), കെ. എ. വേലായുധന് (ശ്രീ അയ്യങ്കാളി സംസ്കാരിക സമിതി), പി. കെ. ബാഹുലേയന് (ശ്രീ അയ്യങ്കാളി സംസ്കാരിക സമിതി), പി. കൃഷ്ണന് (കെവിഎഎസ് സെക്രട്ടറി), കെ. കെ. ഗോപാലന്‍മാസ്റ്റര്‍ (കെപിഎംഎസ് സംസ്ഥാന കമ്മിറ്റി), വി. ചന്ദ്രാചാര്യ (വിശ്വകര്‍മ്മ ബ്രാഹ്മണ ധര്‍മ്മ സേവാസമാജം), വി. കമലന് മാസ്റ്റര്‍ (എസ്സി/ എസ്ടി ഫെഡറേഷന്), എം. കെ. അംബേദ്കര്‍ (കേരള സ്റ്റേറ്റ് ഹരിജനസമാജം സെക്രട്ടറി), നന്ദകുമാര്‍ (ധര്‍മ്മജാഗരണ്‍ പ്രമുഖ്), അഡ്വ. എസ്. ആര്. കെ. പ്രതാപ് (കേരള യാദവസഭ), കെ. കെ. ഷണ്മുഖന് (വേദാമൃതം ചീഫ് എഡിറ്റര്‍), മുരളി മോഹനന് കെ. ടി. (അഖില കേരള പണ്ഡിതര്‍ മഹാസഭ), ബാബുരാജ് കെ. (കളരി പാരമ്പര്യ ജ്യോതിഷസഭ സെക്രട്ടറി), പി. ശക്തിധരന് (പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി), കമല ആര്. പണിക്കര്‍ (പണിക്കര്‍ സൊസൈറ്റി), മുരളീധരന് പണിക്കര്‍ (പണിക്കര്‍ സൊസൈറ്റി), എം. കെ. രാഘവന് (എകെപിഎംഎസ് ഖജാന്‍ജി), ആര്. ഹരികുമാര്‍ (വിശ്വബ്രാഹ്മണ സമൂഹം), എസ്. കരുണാകരന് (കേരള സാധുജനപരിപാലനയോഗം ജന.സെക്രട്ടറി), കെ. ശ്രീധരന് (സാധുജന പരിപാലനയോഗം), എ. കെ. ജയപ്രകാശ് (കേരള വെളുത്തേടത്ത് നായര്‍ സഭ), എം. ജി. രാമചന്ദ്രന് (കേരള സാംബവര്‍ സൊസൈറ്റി), കെ.എന്‍. മോഹനന് (കെപിഎംഎസ്) തുടങ്ങിയ ഹിന്ദു നേതാക്കള്‍ പങ്കെടുത്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം. കെ. കുഞ്ഞോല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജസ്റ്റിസ് സുന്ദരം ഗോവിന്ദന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: