മാവേലിക്കര: ബാര്‍കോഴ വിഷയത്തില്‍ കെ.എം. മാണിക്കെതിരെ മാത്രം അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് .എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന് സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കോഴവാങ്ങുന്നതില്‍ ഐഎഎസും ഐപിഎസും എടുത്തവരാണ്. ഭരണത്തിന്റെ അവസാന നാളുകളില്‍ കിട്ടാവുന്നത്രയും എടുത്തുകൊണ്ടാണ് അവര്‍ പോയത്. അതിനാല്‍ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണം.
കോണ്‍ഗ്രസ് ഇത്രയും ദുര്‍ബലമായ അവസ്ഥ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അതാണ് ഭരണപക്ഷത്തിന്റെ ശക്തി. സിപിഐ പോയാലും കുഴപ്പമില്ലെന്ന അവസ്ഥയില്‍ സിപിഎം എത്തിയത് ഇതുമൂലമാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: