വാഷിംഗ്ടണ്‍: താന്‍ അധികാരത്തിലെത്തിയാല്‍ പിറ്റേന്ന് അനധികൃത കുടിയേറ്റക്കാരെ ഉടന്‍ നാടുകടത്തുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇയോവയിലെ ഡെസ് മോയിന്‍സില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിസാ കാലാവധി അവസാനിക്കുന്നവരെ രാജ്യത്ത് നിന്ന് നീക്കാന്‍ ഉതകും വിധമുളള ശക്തമായ നയം കൊണ്ടുവരും. മെക്സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതില് പണിയുമെന്നും ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി.
അനധികൃത കുടിയേറ്റം പൂര്‍ണമായും തടയാനായി ഇ വെരിഫിക്കേഷന് സംവിധാനം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: