ലഖ്നൗ: ഹിന്ദുത്വം ആര്‍ക്കും എതിരല്ലെന്നും എല്ലാരോടും സ്നേഹവും വിശ്വാസവും ആത്മാര്ത്ഥതയുമാണതിന്റെ ആധാരമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
സംഘ സ്വയം സേവകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അത് വെറും അനുഷ്ഠാനമല്ല. ആത്മീയതയേയും സത്യത്തെയും ആധാരമാക്കിയാണ് ആ പ്രവര്‍ത്തനം. സമൂഹമാണ് ദൈവം. സമൂഹത്തെ സേവിക്കാന്‍ നാമിവിടെയുണ്ട്. എന്താണ് പകരം കിട്ടുകയെന്ന് ആലോചിക്കാറില്ല. ഹിന്ദു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ വികസനമാണ് ലക്ഷ്യം. ആ പ്രവര്‍ത്തനത്തില്‍ ധാര്‍ഷ്ട്യം ഉണ്ടാവരുത്.
മഹാഭാരത യുദ്ധം ധര്‍മ്മ സംസ്ഥാപനത്തിനായിരുന്നു. ഭഗവാന് രാനും കൃഷ്ണനും ധര്‍മ്മത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെല്ലാം. അങ്ങനെ എല്ലാ പ്രവര്‍ത്തകരും ധര്‍മ്മ രക്ഷാര്‍ത്ഥം വേണം പ്രവര്‍ത്തിക്കാന്‍, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: