ഗുരുവായൂര്‍: പത്രപ്രവര്‍ത്തന-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖനായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 80-ാം പിറന്നാള്‍ ആഘോഷം തുടങ്ങി. ആഞ്ഞം മധൂസൂദനന്‍ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി. എം.എല്‍.എ മാരായ ഗീത ഗോപി, വിടി. ബലറാം, മുരളി പെരുനെല്ലി എന്നിവര്‍ ചൊവ്വല്ലൂര്‍ രചിച്ച കൃതികള്‍ പ്രകാശനം ചെയ്തു. പി.വി. ചന്ദ്രന് (മാതൃഭൂമി), കേരളവര്‍മ്മ കൊച്ചനിയന് തമ്പുരാന്, അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ.ശാന്തകുമാരി, ഡോ. എന്‍.പി. വിജയകൃഷ്ണന്, എസ്.രാജേന്ദു, കെ.ജി.പ്രമോദ്, അന്നമനട പരമേശ്വരമാരാര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ചൊവ്വല്ലൂര്‍ കവിതകളുടെ നൃത്താവിഷ്ക്കാരവും, സംഗീതാഞ്ജലിയും നടന്നു.
ഇന്ന് രാവിലെ മാധ്യമസദസ്സ് എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ, അക്കിത്തം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. സമാപനസമ്മേളനം വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കഥകളിയോടെ പരിപാടികള്‍ക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: