കേന്ദ്രസഹായത്തോടെ പ്രവാസി പദ്ധതികള്‍ നടപ്പാക്കും: മുഖ്യമന്ത്രി

Monday 29 August 2016 12:34 am IST

പാലക്കാട്: ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്ര സഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷൊര്‍ണൂരില്‍ അബുദാബി ശക്തി അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ മടങ്ങേണ്ടി വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഉപജൂവനത്തിനുള്ള മാര്‍ഗം കാണിച്ചുകൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. സാംസ്‌കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത സമൂഹത്തിന് വിപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പി. കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.