കൊല്ലം: ചാത്തന്നൂരില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ബാലികയ്ക്ക് തെരുവ്നായയുടെ കടിയേറ്റു. കോയിപ്പാട് രാജീവ്ഗാന്ധി കോളനിയില്‍ നിത്യഭവനില് നിത്യയ്ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ വൈകിട്ടാണ് തെരുവ്നായ നിത്യയെ കടിച്ചു മുറിവേല്‍പ്പിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ബാലികയെ തൊട്ടടുത്ത വയലില്‍നിന്ന് കയറിവന്ന തെരുവ്നായയാണ് കടിച്ചത്. നിത്യയുടെ കാലിനാണ് കടിയേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയത്തെിയപ്പോള്‍ അവരുടെ നേരെയും തെരുവ്നായ കുരച്ചുചാടി. ഭാഗ്യത്തിനാണ് അവര്‍ രക്ഷപ്പെട്ടത്. കോളനി നിവാസികള്‍ കല്ലും കട്ടയുമുപയോഗിച്ച് തെരുവ്നായയെ എറിഞ്ഞോടിച്ചു.
കാലില്‍ സാരമായി പരിക്കേറ്റ നിത്യയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളനിക്ക് സമീപത്തെ തുറസായ വയല്‍പ്രദേശങ്ങള്‍ തെരുവ്നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കോളനി നിവാസികള്‍ ഭയപ്പാടോടെയാണ് രാത്രിയില്‍ പുറത്തിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: