കണ്ണൂര്‍: കേരള സംസ്ഥാന പട്ടികജനസമാജം കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ 153-ാം ജയന്തി ആഘോഷിച്ചു. കെപിജെഎസ് ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. കുമാരന് പള്ളിപ്രം, സനല്‍ജിത്ത് നുരിച്ചന്‍, പുരുഷോത്തമന് അഴീക്കല്‍, കൊയിലേരിയന്‍ ശ്രീധരന്, വിനീത ടീച്ചര്‍, കെ.മീനാക്ഷി, പനയന്‍ കുഞ്ഞിരാമന്, രവീന്ദ്രന് കാനൂല്, രാജേഷ് മുതുവാനി, മനോജ് പട്ടുവം തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശന് മൊറാഴ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: