കണ്ണൂര്‍: കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന് കണ്ണൂര്‍-കാസര്‍കോട് മേഖലാ വനിതാ സമ്മേളനം ആള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് വൈസ് പ്രസിഡണ്ട് കെ.ഡി.േബബി ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് എംപ്ലോയീസ് യൂണിയന് സംസ്ഥാന സെക്രട്ടറി എസ്.രാമകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എസ്ബിടി ലയനനീക്കത്തിനെതിരെയും മാനേജ്മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെയും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ജി.സുമ, അസി.സെക്രട്ടറി കെ.ഒ.ഫ്രാന്‍സിസ്, എകെബിഇഎഫ് ജില്ലാ സെക്രട്ടറി ജി.വി.ശരത് ചന്ദ്രന്, ടി.വി.ഇന്ദിര, എം.സജിന, സി.പി.സിനി, ജോസഫ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: