ഹൃദയാരാം ലൈഫ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Monday 29 August 2016 1:22 am IST

ഇരിട്ടി: കൗണ്‍സിലിംഗിന്റെയും പഠന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെയും രംഗത്ത് ഇരുപതു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഹൃദയാരാം ലൈഫ് കെയര്‍ സെന്റര്‍ ഇരിട്ടിയില്‍ പയഞ്ചേരി ജബ്ബാര്‍ കടവ് പാലത്തിനു സമീപം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനവും സ്‌നേഹ സംഗമവും മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎല്‍ എ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.ജോസഫ് ആനിത്താനം അനുഗ്രഹഭാഷണം നടത്തി. മംഗല്യ ശ്രേയസ് പദ്ധതിയുടെ പ്രഖ്യാപനം നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും ഡോക്യുമെന്ററി പ്രകാശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മയും സ്ഥാപന പരിചയം റവ.സി.എല്‍സി ജെയിംസ്.എസ്.എച്ചും നിര്‍വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷിജി നടുപ്പറമ്പില്‍, ഷീജ സബാസ്റ്റ്യന്‍, സെലിന്‍ മാണി, മൈഥിലി രമണന്‍, ഇന്ദിരാ ശ്രീധരന്‍, ബാബു ജോസഫ് ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, അഡ്വ. മാര്‍ഗരറ്റ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹൃദയാരാം ഡയരക്ടര്‍ ഡോ.സി.ട്രീസ പാലക്കല്‍ സ്വാഗതവും ഹൃദയാരാം കൂട്ടായ്മ പ്രതിനിധി സി.എ.അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹൃദയാരാം പൂര്‍വ വിദ്യാര്‍ഥികളുടെ സ്‌നേഹസംഗമവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.