ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ഇന്ന്

Monday 29 August 2016 1:29 am IST

കണ്ണൂര്‍: ക്ഷീരവികസന വകുപ്പിന്റെയും വിവിധ ക്ഷീരസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലുള്ള കണ്ണൂര്‍ ബ്ലോക്ക് തല ക്ഷീരസംഗമം ഇന്ന് രാവിലെ 10 മണിക്ക് വന്‍കുളത്തുവയല്‍ ഇഎസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെയും യുവകര്‍ഷകരെയും അഴീക്കോട് ക്ഷീരസംഘം മുന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍ നായരെയും ആദരിക്കും. കന്നുകാലി പ്രദര്‍ശനം, ചിത്രരചന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.