സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Monday 29 August 2016 1:30 am IST

മട്ടന്നൂര്‍: പഴശ്ശി വെസ്റ്റ് യുപി സ്‌കൂളില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്നും ജില്ലാ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയാ സൗകര്യം ഉണ്ടാക്കുമെന്നും എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ എ.പി.കുട്ടികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മട്ടന്നൂര്‍ മിഷന്‍ ആശുപത്രി സ്‌കൂളിന് നല്‍കുന്ന കമ്പ്യൂട്ടര്‍ ചെയര്‍മാന്‍ ഡോ.ഷാനിദ് മംഗലാട്ട് മട്ടന്നൂര്‍ സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പി.അംബികക്ക് കൈമാറി. നഗരസഭാംഗങ്ങളായ കെ.രജത, കെ.രാജന്‍, സി.സജിത, ബിപിഒ ദിനേശന്‍, സ്‌കൂള്‍ മാനേജര്‍ എന്‍.സതീദേവി, കെ.മോഹനന്‍, രാജേഷ് തെരൂര്‍, പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എന്‍.പ്രസന്ന സ്വാഗതവും ഒ.സി.മനോഹരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.