എല്‍.പി.ജി ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

Thursday 8 March 2012 4:24 pm IST

കൊച്ചി: എല്‍.പി.ജി ടാങ്കര്‍ ലോറികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ടാങ്കര്‍ ലോറികളുടെ അസോസിയേഷനും അധികൃതരും തമ്മില്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌. ചര്‍ച്ച പുലര്‍ച്ചെ വരെ നീണ്ടു. ടാങ്കര്‍ ലോറി ഉടമകള്‍ മുന്നോട്ട്‌ വച്ച്‌ ആവശ്യങ്ങളിന്മേല്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിക്കുന്നതെന്ന്‌ ടാങ്കര്‍ ലോറി അസോസിയേഷന്‍ അറിയിച്ചു. സമരം പിന്‍വലിച്ചെങ്കിലും പാചകവാതക വിതരണം സാധാരണ നിലയിലാകാന്‍ അല്‍പം കൂടി സമയം എടുത്തേക്കുമെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.