പത്തനാപുരം: താലൂക്ക് മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ രണ്ടാലുംമൂട്, പട്ടാഴി എന്നീ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു ഹോട്ടലുകള്‍ പൂട്ടിച്ചു. രണ്ട് ഹോട്ടലുകള്‍ക്കും ഒരു ബേക്കറിക്കും മുന്നറിയിപ്പ് നല്കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന രണ്ട് വ്യാപാരികള്‍ക്കെതിരെയും ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഒരു ഹോട്ടലുടമയില്‍ നിന്നും മൂവായിരം രൂപ വീതം പിഴയും ഈടാക്കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ആഫീസര്‍ ഷാജി കെ.ജോണ്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എ.എ.അനസ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.കെ.മോനച്ചന്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ഗോപാലകൃഷ്ണന്, സാറാമ്മ, അസിസ്റ്റന്റുമാരായ രജനി,ബാബുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: