പുത്തൂര്‍: പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും ശരിയാക്കാന്‍ നടപടിയില്ലെന്ന് വീട്ടമ്മയുടെ പരാതി. പൂവറ്റൂരിനു സമീപം പൈനുമൂട് ജങ്ഷനു സമീപത്തായിട്ടാണു പൈപ്പ്ലൈന് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നത്.
പൈനുംമൂട് രജനിഭവനത്തില് പ്രഭാവതിയമ്മയുടെ വീടിന്റെ മതിലിനോടു ചേര്‍ത്തിട്ടിരിക്കുന്ന പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നതു മൂലം മതിലിനും വീടിനും ഭീഷണിയുണ്ട്. ബന്ധപ്പെട്ടവര്‍ വന്നു ശരിയാക്കിയാല്‍ തന്നെ മണിക്കൂറുകള്‍ക്കകം പഴയപടിയിലാകുമെന്ന് പ്രഭാവതി പറയുന്നു. വെള്ളം റോഡിലൂടെ പരന്നൊഴുകുന്നതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നു വലിയ കുഴികളായി മാറി. ഇവിടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. ഇതില്‍ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. പൈപ്പ് ലൈനിന്റെ തകരാര്‍ പരിഹരിച്ചു റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: