കോഴിക്കോട്: രേവതി പട്ടത്താനത്തോട് അനുബന്ധിച്ച് ഏറ്റവും നല്ല കവിത സമാഹാരത്തിന് നല്കുന്ന കൃഷ്ണഗീതി പുരസ്ക്കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിച്ചു. 10,001 രൂപയും കൃഷ്ണശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിത ഗ്രന്ഥങ്ങളുടെ 4 കോപ്പികള്‍ സപ്തംബര്‍ 30 ന് മുമ്പായി അയക്കണം.
അയച്ചു തരുന്ന പുസ്തകങ്ങള്‍ മത്സരത്തിനുശേഷം തിരിച്ചു നല്‍കുന്നതല്ല. അയക്കേണ്ട വിലാസം: സെക്രട്ടറി, രേവതി പട്ടത്താന സമിതി,തളി മഹാക്ഷേത്രം, ചാലപ്പുറം പി.ഒ, കോഴിക്കോട് 673 002, ഫോണ്‍: 94955118472, 2703610.
പ്രതികരിക്കാൻ ഇവിടെ എഴുതുക: