പേരാമ്പ്ര: നൊച്ചാട് നിലമ്പറ കുഞ്ഞിമൊയ്തിയുടെ ഉടമസ്ഥതയിലുള്ള കട ഞായറാഴ്ച്ച പുലര്‍ച്ചെ കത്തി നശിച്ചു. സാമൂഹ്യ ദ്രോഹികള്‍ തീവെച്ചതാണെന്ന് സംശയിക്കുന്നു. പേരാമ്പ്ര നിന്നും ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീയണച്ചു. 70000 രൂപയുടെ നഷ്ടമുണ്ടായി. പേരാമ്പ്ര സി. ഐ കെ. പി. സുനില്‍കുമാര്‍ ,എസ്. ഐ. ജീവന് ജോര്‍ജ്ജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബസ്സില്ലാത്ത ഈ റൂട്ടുകളില്‍ നിര്‍മിച്ച ബസ് സ്റ്റോപ്പില്‍ രാത്രിയില്‍ സാമൂഹ്യ ദ്രോഹികള്‍ കേന്ദ്രീകരിക്കുന്നതായി പൊതുജനങ്ങള്‍ക്ക് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: