കൊല്ലം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കൊല്ലത്ത്. എസ്.എന്‍.കോളജില്‍ സ്ഥാപിക്കുന്ന ഡോ.എം.ശ്രീനിവാസന്റെ പ്രതിമാ അനാഛാദനത്തിനാണ് ഉപരാഷ്ട്രപതി എത്തുന്നത്. വൈകിട്ട് നാലിന് നടക്കുന്ന അനാഛാദനചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം അധ്യക്ഷനായിരിക്കും.
വെള്ളാപ്പള്ളി നടേശന് ഉപരാഷ്ട്രപതിക്ക് ഉപഹാരം കൈമാറും. മന്ത്രി കെ.രാജു, എന്‍.കെ.പ്രേമചന്ദ്രന് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, നൗഷാദ് എംഎല്‍എ, മേയര്‍ വി.രാജേന്ദ്രബാബു, എം.എ.ബേബി, ഡോ.കെ.ബി.മനോജ്, ഡോ.എല്‍.വിനയകുമാര്‍ എന്നിവര്‍ സംസാരിക്കും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തിലൊരുക്കിയിരിക്കുന്നത്. പാസ് മുഖേനെയാണ് പ്രവേശനം. ഒരു മണിക്കൂര്‍ മുമ്പ് അകത്ത് പ്രവേശിക്കണം. ബോംബ്സക്വഡും ഡോഗ് സ്ക്വാഡും നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: