സഹകരണ വകുപ്പ് പുനഃസംഘടിപ്പിക്കണം: സഹകാര്‍ ഭാരതി

Monday 29 August 2016 10:58 am IST

സഹകാര്‍ ഭാരതി കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: സഹകരണവകുപ്പ് ഉടനെ പുനഃസംഘടിപ്പിക്കണമെന്ന് സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന്‍ ആവശ്യപ്പെട്ടു. സഹകാര്‍ ഭാരതി കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടും സഹകരണവകുപ്പില്‍ പുനഃസംഘടന വൈകുന്നത് ജീവനക്കാര്‍ക്ക് യാതനയും ദുരിതവുമാണ് സമ്മാനിക്കുന്നത്. സംഘങ്ങള്‍ക്ക് വകുപ്പില്‍ നിന്ന് യഥാസമയം കാര്യങ്ങള്‍ ലഭിക്കാതെ വരികയും സംഘത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. 1980ല്‍ വകുപ്പില്‍ പുനഃസംഘടന നടന്നതിന് ശേഷം ഇതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സഹകരണ മേഖലയുടെ വളര്‍ച്ചക്ക് അനുസൃതമായി വകുപ്പും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് എ. വാസുദേവന്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ ജില്ലാ ഫെഡറേഷന്‍ പ്രസിഡന്റ് എം. കുഞ്ഞാപ്പു, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ഹരിദാസന്‍ പൊക്കിണാരി, കാരന്തൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി. മോഹനന്‍, സംഘടനാസെക്രട്ടറി രമേഷ്ബാബു പള്ളിക്കല്‍, പ്രവീണ്‍ പടനിലം, അക്ഷയശ്രീ ജില്ലാ സംഘടനാ സെക്രട്ടറി കെ.കെ. ശശിധരന്‍, സഹകാര്‍ ഭാരതി താലൂക്ക് പ്രസിഡന്റ് വി.ജി. സുരേന്ദ്രന്‍, സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി വി.ടി. ഷീന, ശ്രീവത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
അക്ഷയശ്രീ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജില്ലാ സെക്രട്ടറി പി. ദിനേശ്കുമാര്‍ വിശദീകരിച്ചു. ജില്ലാസെക്രട്ടറി ടി. നന്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ അക്ഷയശ്രീ വൈസ്പ്രസിഡന്റ് പത്മനാഭന്‍ മണിയൂര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വാസുദേവന്‍ ഉണ്ണികുളം(പ്രസിഡന്റ്), എം. കുഞ്ഞാപ്പു, കെ. സുജാത(വൈസ്പ്രസിഡന്റുമാര്‍), രമേഷ്ബാബു പള്ളിക്കല്‍(സെക്രട്ടറി), ബാബുരാജ് ചേളന്നൂര്‍(സംഘടനാസെക്രട്ടറി), വത്സന്‍ കടമേരി, ബീന സി.ടി(ജോയിന്റ് സെക്രട്ടറിമാര്‍), പ്രയാഗ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.