കോഴിക്കോട്: കോഴിക്കോട് നഗര പാത വികസന പദ്ധതിയുടെ ഭാഗമായി ഗാന്ധി റോഡ് – മിനി ബൈപ്പാസ് റോഡില്‍, വയനാട് റോഡ് (ക്രിസ്റ്റ്യന്‍ കോളേജ്) ജംഗ്ഷന് മുതല്‍ അശോകപുരം ജംഗ്ഷന് വരെ ഇന്നു മുതല്‍ വാഹന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു. വാഹനഗതാഗതത്തിനായി ക്രിസ്റ്റ്യന്‍ കോളേജ് ജംഗ്ഷനിലേയ്ക്ക് പോകുന്നവര്‍ ജവഹര്‍ നഗര്‍ കോളനി റോഡ്, കൊട്ടാരം റോഡ് വഴി വയനാട് റോഡിലൂടെ പോകേണ്ടതാണ്. ചെറൂട്ടി റോഡ്, ജാഫര്‍ഖാന്‍ കോളനി റോഡ് ഭാഗത്തേയ്ക്ക് പോകേണ്ടവര്‍ ജവഹര്‍ നഗര്‍ കോളനി റോഡ് വഴി സെയില്‍സ് ടാക്സ് ഓഫീസ് മുന്‍വശത്തുകൂടി മിനി ബൈപ്പാസ്സ് റോഡിലേക്ക് പ്രവേശിച്ച് പോകേണ്ടതാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: