കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ‘അലങ്കാര ദര്‍ശനം’ ഓഡിയോ സിഡി പ്രകാശനം ചെയ്തു. സിനിമാ നടന് ബാബു സ്വാമി പ്രകാശനം നിര്‍വ്വഹിച്ചു. മൃദംഗ വിദ്വാന് ഡോ. വി.ആര്. നാരായണ പ്രകാശ് ആദ്യ സിഡി ഏറ്റുവാങ്ങി. ലണ്ടന്‍ കിംഗ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.വി.ആര്. നാരായണപ്രകാശിനെ ക്ഷേത്ര പുരോഹിതന് ബാലസുബ്രഹ്മണ്യ ശര്‍മ്മ പൊന്നാട അണിയിച്ച് ആദരിച്ചു. തളി ബ്രാഹ്മണ സമൂഹം പ്രസിഡണ്ട് പി. ധര്മ്മരാജന് ആശംസ നേര്‍ന്നു.
ക്ഷേത്ര കമ്മിറ്റി ചെയര്മാന് എം.എസ്.നാരായണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തളി ബ്രാഹ്മണ സമൂഹം ട്രഷറര്‍ എ.എസ്. വിവേകാനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: