ന്യൂദൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ സമ്മാനിച്ച സാക്ഷി മാലിക് വിവാഹിതയാകുന്നു. ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാക്ഷി തന്റെ ഭാവി ജീവിതത്തെക്കുറിച്ച് വാചലയായത്.
ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്ന് അറിയിച്ച സാക്ഷി തന്റെ ഭാവി വരൻ ഗുസ്തി താരമാണെന്ന് ആറിയിച്ചു. എന്നാൽ പേര് വെളിപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും തനിക്ക് ശരിയായ പിന്തുണ ലഭിക്കുന്നുണ്ട്. എന്റെ സ്വപ്നങ്ങൾ അദ്ദേഹത്തിന്റെയും സ്വപ്നങ്ങൾ തന്നെയെന്നാണ് താൻ വിശ്വസിക്കുന്നത്. അതുകൊണ്ട് വിവാഹ ശേഷവും കായിക രംഗത്ത് തുടരാൻ തനിക്കാകുമെന്ന് സാക്ഷി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഒളിമ്പിക്സിൽ വനിതകളുടെ 58 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിലാണ് സാക്ഷി രാജ്യത്തിന്റെ അഭിമാനമായി വെങ്കല മെഡൽ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: