തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും അന്വേഷണം. നാലംഗ അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി നജ്മല്‍ ഹസനും നാല് സിഐമാരും ഉണ്ടാകും. ബാര്‍കോഴയുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ ആരോപണ വിധേയരായ മറ്റ് മന്ത്രിമാരെക്കുറിച്ചും, അട്ടിമറിയും, പരസ്പര വിരുദ്ധമായി വന്ന റിപ്പോര്‍ട്ടുകളുമടക്കം കേസിന്റെ വിവിധ വശങ്ങള് നാലായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
ആവശ്യമെങ്കില്‍ അന്വേഷണം സംഘത്തെ വിപുലീകരിക്കും. കോടതിയില്‍ ഇരിക്കുന്ന കേസ് ഡയറിയും അനുബന്ധ രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: