സ്വാശ്രയ പ്രവേശനം: സര്‍ക്കാരുമായി സമവായത്തിലെത്തുമെന്ന് മാനേജുമെന്റ് കമ്മിറ്റി

Monday 29 August 2016 1:03 pm IST

തിരുവനന്തപുരം: നൂറ് ശതമാനം സീറ്റുകളിലും പ്രവേശനാധികാരം സ്വാശ്രയ മാനേജുമെന്റുകള്‍ക്കുണ്ടെന്ന് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് സ്വാശ്രയ മാനേജുമെന്റ് കമ്മിറ്റി. എല്ലാ സീറ്റുകളിലും ഏകീകൃത ഫീസെന്നാണ് അസോസിയേഷന്റെ നിലപാട്. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തുമെന്നും മാനേജുമെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണദാസ് പറഞ്ഞു. സര്‍ക്കരുമായി ചര്‍ച്ച നടത്തിയശേഷം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീണ്ടും മാനേജുമെന്റ് അസോസിയേഷന്‍ യോഗം ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും പി.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിനിടെ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികള്‍ തുടങ്ങിയ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റ് അസോസിയേഷനെതിരെ ജെയിംസ് കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്. പ്രോസ്‌പെക്റ്റസ് അംഗീകരിക്കും മുമ്പ് പ്രവേശന നടപടികള്‍ സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് കമ്മിറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.