ബ്രസൽസ്: ബെൽജിയത്തിന്റെ തലസ്ഥാന്മായ ബ്രസൽസിലെ ക്രിമിനോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഫോടനം. ഉഗ്ര സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായതായാണ് വിവരം. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിട്ടില്ല. കെട്ടിടത്തിനു അകത്ത് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ കാർ കെട്ടിട പരിസരത്ത് അതിക്രമിച്ച് കയറി പൊട്ടിത്തെറിച്ചുവെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. സ്ഫോടനത്തിൽ നിരവധി ഫയലുകൾ കത്തി നശിച്ചതായി ബ്രസൽസ് പ്രോസിക്യൂട്ടർ അറിയിച്ചു. അതേസമയം ആസൂത്രണം ചെയ്ത സ്ഫോടനമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി പരിശോധന നടത്തി.
കഴിഞ്ഞ മാർച്ച് 22ന് ബ്രസൽസ് എയർപോർട്ടിലും മെട്രോസ്റ്റേഷനിലുമുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൽ 32പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: