കൊട്ടാരക്കര: മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് ആശുപത്രിയില്‍ നിന്നിറങ്ങിയോടിയ യുവാവ് ലോറിയിടിച്ച് മരിച്ചു. കുണ്ടറ- അമ്പിപൊയ്ക മറുതായത്ത് വീട്ടില്‍ അശ്വിന് എബ്രഹാം (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം.
രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ആശുപത്രിക്ക് സമീപത്തെ ദേശീയപാതയിലേക്ക് ഓടിക്കയറവെയാണ് ലോറിക്ക് അടിയില്‍പ്പെട്ടത്. സംഭവസ്ഥലത്തുതന്നെ അശ്വിന് മരിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടയിരുന്നതായി പോലീസ് പറഞ്ഞു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: