കെയ്റോ: ഈജിപ്റ്റിലെ സൊഹാഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ 12 പേര് മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ മാസം ആദ്യം ധാക്കഹിലായില് മിനിബസ് കത്തി 22 പേര് മരിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം റോഡപകടങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഈജിപ്റ്റ് 10-ാം സ്ഥാനത്താണ്.
മോശം റോഡുകളും കാലപ്പഴക്കം ചെന്ന വാഹനങ്ങളുമാണ് ഏറെ അപകടങ്ങള്‍ക്കും കാരണമെന്നാണ് വിവിധ പഠനങ്ങളുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: