നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Monday 29 August 2016 9:35 pm IST

പൂച്ചാക്കല്‍: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.പൂച്ചാക്കല്‍ പുതിയ പാലത്തിന് സമീപം ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ മണപ്പുറം വടക്കേക്കുന്നനാട്ട് രമേശന്‍, യാത്രക്കാരി മണപ്പുറം കുന്നനാട്ട് ലിസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുതിയപാലം വഴി പൂച്ചാക്കല്‍ വടക്കേക്കരയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ കുറുകെ ചാടിയ നായയെ ഇടിക്കുകയും പെട്ടന്ന് വാഹനം വെട്ടിക്കവെ മറ്റൊരു നായ കുറുകെ ചാടുന്നതുകണ്ട് ബ്രേക്ക് ചെയ്യവെ മറിയുകയുമായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ ഓട്ടോ ഉയര്‍ത്തി ഇരുവരെയും പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പൂച്ചാക്കല്‍ പുതിയ പാലത്തിന് സമീപം തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. സംഘമായെത്തുന്ന നായകള്‍ ഇരുചക്രവാഹന യാത്രികര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പാലത്തിന് വശങ്ങളില്‍ കോഴിവേസ്റ്റ് തള്ളുന്നതാണ് നായശല്യം രൂക്ഷമാവാന്‍ കാരണം. രമേശന്റെ കൈകാലുകള്‍ക്ക് ചതവുണ്ട്. ലിസിയുടെ കൈയിലെ അസ്ഥിക്ക് പൊട്ടലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.